ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സഹോദരിമാരെ നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

single-img
28 July 2022

പരപ്പനങ്ങാടി : ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സഹോദരിമാരെ നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി.

ഇയാള്‍ക്ക് പരപ്പനങ്ങാടി കോടതി ജാമ്യം നല്‍കി. തിരൂരങ്ങാടി സ്വദേശിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ സി.എച്ച്‌. ഇബ്രാഹിം ഷബീറാണ് കീഴടങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ 16ന് പാണമ്ബ്രയിലാണ് ഇയാള്‍ പരപ്പനങ്ങാടിയിലെ സഹോദരിമാരെ ആക്രമിച്ചത്. പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കിയത് വിവാദമായിരുന്നു.

ഇയാള്‍ ഹൈകോടതിയെ സമീപിച്ച്‌ ഇടക്കാല മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ജാമ്യം ലഭിച്ച്‌ മൂന്നു മാസം പിന്നിട്ടതോടെയാണ് പരപ്പനങ്ങാടി കോടതിയില്‍ കീഴടങ്ങിയത്.