ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചമ്മ 

single-img
27 July 2022

പാലക്കാട്; ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചമ്മ രംഗത്ത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിനാണ് നഞ്ചമ്മയെ(Nanchamma) മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്.

ഇതിന് പിന്നാലെ വിമര്‍ശനവുമായി ​സംഗീതജ്ഞന്‍ ലിനു ലാല്‍(Linu Lal) രം​ഗത്തെത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.

ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നഞ്ചമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് നിലപാട് വ്യക്തമാക്കിയത്.

‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമര്‍ശനം മക്കള്‍ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ നഞ്ചമ്മ പറഞ്ഞു