പത്ത് വയസുമാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 75 കാരനു 21 വര്‍ഷത്തെ കഠിനതടവ്

single-img
27 July 2022

തൃശൂര്‍: കേവലം പത്ത് വയസുമാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 75 കാരനായ വൃദ്ധന് കോടതി 21 വര്‍ഷത്തെ കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. വേലൂര്‍ തെക്കോട്ട് ഗംഗാധരനെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2016 ലായിരുന്നു. ഇയാളുടെ മകളുടെ വീട്ടില്‍ എത്തിയ വടക്കാഞ്ചേരിക്കാരനായ പ്രതി പേരക്കുട്ടിയോടോപ്പം കളിക്കാന്‍ എത്തിയ ബാലികയെയാണ് പീഡിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ടു കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചത് നെടുപുഴ എസ്.ഐ കെ.സതീഷ് കുമാറായിരുന്നു. തുടര്‍ന്ന് തൃശൂര്‍ എ.സി.പി കെ.രാജു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.