അത് പ്ലാസ്റ്റിക്ക് സർജറി ചെയ്തതല്ല; ഞാൻ വളർന്നപ്പോൾ വന്ന മാറ്റമാണ്: അനശ്വര രാജൻ

single-img
26 July 2022

ബാലതാര‌മായി സിനിമയിലേക്ക് എത്തിയ അനശ്വര രാജന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് അവിയൽ എന്ന ബിജു മേനോൻ സിനിമയാണ്. ഇനി വരാനിരിക്കുന്ന ചിത്രം മൈക്കാണ്. ഈ ചിത്രം ജെ.എ എന്റർടൈൻമെന്റിന്റെ ബാനറിൽ മൈക്ക് ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാമാണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വളരെ ആഘോഷമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് പ്രദർശിപ്പിച്ചിരുന്നു. മുഈ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപിന്നാലെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് അനശ്വര സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

അനശ്വരയുടെ വാക്കുകൾ: ” സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം സ്റ്റാർഡം കാരണം പ്രൈവസി നഷ്ടപ്പെടുന്നപോലെ തോന്നാറുണ്ട് എന്നാണ് അനശ്വര പറയുന്നത്. ‘പലരേയും തെറിവിളിക്കേണ്ടി വന്നിട്ടുണ്ട്. വാഹനം ഓടിക്കുമ്പോഴാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ചിലപ്പോൾ ‘ഓവർ ടേക്ക് ചെയ്യുമ്പോൾ പെൺകുട്ടിയാണ് ഓടിക്കുന്നതെന്ന് കണ്ടാൽ ആണുങ്ങൾ ചിലപ്പോൾ പ്രകോപിപ്പിക്കാൻ ശ്രമിക്കും. അപ്പോഴാണ് ദേഷ്യം വരുന്നത്.’

പ്രിയ താരം ജോൺ എബ്രഹാം നിർമിക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമല്ല മൈക്കിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചത്. അതിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് കൂടിയാണ്. ബൻസാലി പ്രൊഡക്ഷൻസിനൊപ്പം പ്രവർത്തിക്കണമെന്ന ആ​ഗ്രഹമുണ്ട്.’

‘ഇഷ്ടമല്ലാതെ സിനിമകൾ ഒന്നും ചെയ്തിട്ടില്ല. എന്റെ സിനിമകൾ കാണാൻ എനിക്ക് ചമ്മലാണ്. പ്രതിഫലത്തിന്റെ പേരിൽ വാശിപിടിച്ചിട്ടൊന്നുമില്ല. പക്ഷെ ചിലപ്പോഴൊക്കെ മാനേജർക്ക് സംസാരിക്കേണ്ടി വരാറുണ്ട്. എനിക്ക് വാശി കുറച്ച് കൂടുതലാണ്. മുടി മുറിച്ചതെന്തിനാണെന്ന് ചില ചേച്ചിമാരൊക്കെ ചോദിക്കാറുണ്ട്. സ്റ്റാർഡം കാരണം ചിലപ്പോഴൊക്കെ പ്രൈവസി നഷ്ടപ്പെടുന്നതായി തോന്നാറുണ്ട്. പ്രൈവസി മാറ്റേഴ്സാകാറുണ്ട്. ഓൺലൈൻ ആങ്ങളമാരുടെ കമന്റുകൾ കാണുമ്പോൾ ദേഷ്യം വരാറുണ്ട്.’

നേരത്തെ ​ബോഡി ഷെയ്മിങ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്നു. ഞാൻ അടുത്തിടെ കണ്ട് അത്ഭുതപ്പെട്ട വാർത്ത പ്ലാസ്റ്റിക്ക് സർജറി ഞാൻ ചെയ്തുവെന്നതാണ്. പക്ഷെ ഞാൻ അത് ചെയ്തിട്ടില്ല. വളർന്നപ്പോൾ വന്ന മാറ്റമാണ്. പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തിൽ‌ മാറ്റം വരുത്തിയിട്ടുണ്ട്’ അനശ്വര രാജൻ പറഞ്ഞു.