നഷ്ട്ടപെട്ട ന്യുനപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാൻ ബിജെപി എതിർക്കാൻ തീരുമാനം; ചിന്തൻ ശിബിരം ഇന്ന് അവസാനിക്കും

single-img
24 July 2022

കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തിന്‍ ശിബിരം ഇന്ന് സമാപിക്കും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതായിരുന്നു പ്രധാന അജണ്ട എങ്കിലും പാർട്ടിയുടെ നിലവിലെ അവസ്ഥയെ കുറിച്ചും വിശദമായ ചർച്ച നടന്നു. നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കണം ഇതിനായി ബിജെപിയെ എതിർക്കാനും, മത സാമുദായിക നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കാനും തീരുമാനായി. കൂടാതെ ഒരു കാരണവശാലും മത നേതാക്കളെ വിമർശിക്കാൻ പാടില്ല എന്നും ചിന്തൻ ശിബിരത്തിൽ തീരുമാനം ഉണ്ടായി.

പുനഃ സംഘടനാ വൈകുന്നതിനെതിരെ കെപിസിസി ചിന്തൻ ശിബിരത്തിൽ രൂക്ഷവിമർശനമാന് പ്രതിനിധികൾ ഉയർത്തിയത്. . രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനമായി. പുനസംഘടനക്കായി സമയക്രമവും തീരുമാനിച്ചു. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തല മുതൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുമെന്നും, അടുത്തവർഷം ഡിസംബറിൽ സംസ്ഥാന സമ്മേളനം ചേരുമെന്നും ചിന്തൻ ശിബിരത്തിൽ തീരുമാനിച്ചു.

കെ സുധാകരനും വി ഡി സതീശനും നേതൃ നിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ ശൈലീമാറ്റമടക്കം സജീവ ചര്‍ച്ചയായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്‍മ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ടായിരുന്നു. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെട്ടു.