കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

single-img
23 July 2022
Mo

കോഴിക്കോട് : കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്ബതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്.

കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വല വീശുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്.