സായ് പല്ലവിയും സാമന്തയും; ഓൺ സ്ക്രീനിൽ മികച്ച കെമിസ്ട്രിയെന്ന് സ്വയം തോന്നിയ നായികമാരെപ്പറ്റി നാഗചൈതന്യ

single-img
22 July 2022

ദക്ഷിണേന്ത്യൻ സിനിമാലോകം വളരെയധികം ചേർച്ചയാക്കിയ സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹവും വിവാഹമോചനവും . നാല് വർഷം നീണ്ടുനിന്ന വിവാഹ ബന്ധം അവസാനിപ്പിച്ച് കരിയർ തിരക്കുകളിലാണ് ഇരുവരുമിപ്പോൾ. തെലുങ്കിലെ യെമായചെസവെ മനം, ഓട്ടോന​ഗർ സൂര്യ, മജിലി തുടങ്ങിയവയാണ് സമാന്തയും നാ​ഗചൈതന്യയും ഒരുമിച്ചഭിനയിച്ച സിനിമകൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സമാന്തയെക്കുറിച്ച് നാ​ഗചൈതന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാഗചൈതന്യയുടെ ഏറ്റവും പുതിയ സിനിമയായ താങ്ക് യൂവിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെയായിരുന്നു ഓൺ സ്ക്രീനിൽ മികച്ച കെമിസ്ട്രിയെന്ന് സ്വയം തോന്നുന്ന നായിക നടിയാരാണെന്ന ചോദ്യത്തിന് സായ് പല്ലവി, സമാന്ത എന്നീ പേരുകൾ നാ​ഗചൈതന്യ പറഞ്ഞത്.

‘ഈ ചോദ്യത്തിന് ഉത്തരമായി എനിക്ക് ഒരാളെ പറയാനാവില്ല. ലൗ സ്റ്റോറിയിൽ ഞാൻ സായ് പല്ലവിക്കൊപ്പം അഭിനയിച്ചു. അതിൽ ഞങ്ങൾ തമ്മിൽ നല്ല ഓൺ സ്ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്നു. അതോടൊപ്പം സാമും (സമാന്ത). സിനിമകളിൽ ഞങ്ങളൊരുമിച്ചുള്ള നിരവധി ലൗ സ്റ്റോറികളുണ്ട്,’ നാ​ഗചൈതന്യ പറഞ്ഞു. സമാനമായി കഴിഞ്ഞ വർഷം തന്റെ ബം​ഗരാജു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയും ഇതുപോലെയുള്ള ചോദ്യത്തിന് സമാന്തയുടെ പേര് മാത്രമായി ഉത്തരം നൽകിയിരുന്നു.