കേരളത്തിലെ ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാള്‍ മൂല്യമുണ്ടെന്ന് കെ സുരേന്ദ്രൻ

single-img
22 July 2022

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുർവിനു കേരളത്തിൽ നിന്നു ലഭിച്ച ഒരു വോട്ടിന് 139ക്കാൾ മൂല്യമുണ്ടെന്ന്’ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് ഇട്ട ഫെസ്ബൂക് പോസ്റ്റിലാണ് ബിജെപിക്കു ലഭിച്ച ഏക വോട്ടിനെ പ്രശംസിച്ചു കെ സുരേന്ദ്രൻ രംഗത്ത് വന്നത്. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്. കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഈ ഒരു വോട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടതാണോ അതോ ഏതെങ്കിലും എം എൽ എ,ആർക്കു അബദ്ധം പറ്റിയതാണോ എന്ന് കണ്ടുപിടിക്കുക അസാധ്യമാണ്. രഹസ്യ ബാലറ്റ് ആയതു കൊണ്ട് തന്നെ ആരാണ് ക്രോസ് വോട്ട് വില്ലൻ എന്നത് കണ്ടെത്താനാകില്ലെന്നത് കേരളത്തിലെ മുന്നണികൾക്കും ആശ്വാസമാകും.

ആദ്യമുണ്ടായ സംശയം യുപിയിൽ നിന്നൊരു എംഎൽഎ കേരളത്തിലാണ് വോട്ട് ചെയ്തത് എന്നതായിരുന്നു. എന്നാൽ ആ എംഎൽഎയുടെ വോട്ട് കേരളത്തിന്റെ പേരിലല്ല ദ്രൗപതി മുർമുവിന് ഇലക്ഷൻ കമ്മീഷൻ നൽകിയത്. ഇതോടെ കേരളത്തിലെ എംഎൽഎയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമായി കഴിഞ്ഞു.

ഏതായാലും കേരളത്തിലെ ബിജെപിക്ക് പുതു ആവേശമാണ് ഈ വോട്ട്. അത് അജ്ഞാതമായി തന്നെ തുടരും