ദ്രൗപദി മുർമുവിന് പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല; 7 സംസ്ഥാനങ്ങളിൽ യശ്വന്ത് സിൻഹ മുന്നിൽ

single-img
22 July 2022

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ദ്രൗപദി മുർമുവിവിനു കഴിഞ്ഞ തവണ റാംനാഥ് കോവിന്ദിനു ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകൾ ആണ് ലഭിച്ചത് എന്ന് കണക്കുകൾ. റാംനാഥ് കോവിന്ദിനു 65.65% വോട്ടുകൾ ലഭിച്ചപ്പോൾ പദി മുർമുവിന് 64.03% വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അതേസമയം കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് 34.35% വോട്ട് ലഭിച്ച സ്ഥാനത്തു ഇത്തവണ യശ്വന്ത് സിൻഹയ്ക്ക് 35.97% വോട്ടുകൾ ലഭിച്ചു. ദ്രൗപദി മുർമുവിന് 70% വോട്ടെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, പ്രതിപക്ഷത്തുനിന്നുള്ള ചില പാർട്ടികളുടെ ഉൾപ്പെടെ വോട്ട് ലഭിച്ചിട്ടും ശതമാനം കുറഞ്ഞുവെന്നതാണു ശ്രദ്ധേയം.

ആന്ധ്രപ്രദേശ്, സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ഒരു വോട്ടുപോലും ലഭിക്കാതിരുന്നപ്പോൾ ബംഗാൾ, ചത്തിസ്ഗഡ്, കേരളം, പഞ്ചാബ്, രാജസ്ഥാൻ, കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വലിയ ഭൂരിപക്ഷം നേടാനായി.

യശ്വന്ത് സിൻഹയ്ക്ക് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയത് ബംഗാളിൽ നിന്നാണ് 216 വോട്ടുകൾ. അതെ സമയം ദ്രൗപദിക്ക് കേരളത്തിൽനിന്ന് ഒരു വോട്ടും തെലങ്കാനയിൽനിന്നു മൂന്നു വോട്ടും ലഭിച്ചു. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 8 വോട്ടുകൾ വീതവും കിട്ടി.