വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാന നായിക

single-img
21 July 2022

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാന നായിക. വിക്രമിന്റെ നായികയായി രശ്മിക മന്ദാന എത്തുന്നത് ഇത് ആദ്യമാണ്.

സുല്‍ത്താന്‍, വാരിസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രശ്മിക അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം ആണ്. ചിയാന്‍ 61 എന്നാണ് താത്കാലികമായി നല്‍കുന്ന പേര്. പത്തൊമ്ബതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെ.ജി.എഫില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു.

കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍. കെ. ചിത്രസംയോജനവും നിര്‍വഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ ആണ് നിര്‍മ്മാണം.