കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.92 ലക്ഷം പേർ തങ്ങളുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു

single-img
21 July 2022

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലെമെന്‍്റില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരെഞ്ഞെടുത്തത് അമേരിക്കയെയാണ്.

2021ല്‍ മാത്രം 1.63 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ഇതില്‍ 78,000 പേരും തിരെഞ്ഞെടുത്തത് അമേരിക്കയാണ്. 2019ല്‍ 1.44 ലക്ഷം പേരും 2020ല്‍ 85,256 പേരുമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്.