വൈദ്യുതി ബോര്‍ഡില്‍ റഗുലേറ്ററി കമ്മിഷന്‍ 3050 തസ്തികകള്‍ വെട്ടിക്കുറച്ചു

single-img
20 July 2022

വൈദ്യുതി ബോര്‍ഡില്‍ വന്‍തോതില്‍ തസ്തികകള്‍ വെട്ടിക്കുറച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഇടപെടൽ. ഇപ്പോള്‍ നിയനം നല്‍കിയതും ഭാവിയില്‍ ഒഴിവുവരാവുന്നവയുമായ മൂവായിരത്തിലേറെ തസ്തികകള്‍ക്കാണ് വൈദ്യുതി കമ്മിഷന്‍ അംഗീകാരം നിഷേധിച്ചത്.

2027 വരെ 33371 തസ്തികകൾ അംഗീകാരം നൽകണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. എന്നാൽ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതു തെളിവെടുപ്പിന്റെ ഭാഗമായി അഭിപ്രായം കേട്ട ശേഷം റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചത് വെറും 30,321 തസ്തികകൾ മാത്രമാണ്.

ബോർഡ് ആവശ്യപ്പെട്ട 3050 തസ്തികൾ കമ്മീഷൻ അംഗീകരിച്ചില്ല.ഇതിൽ നിലവിൽ നിയമനം ലഭിച്ചതും ഭാവിയിൽ ഒഴിവു വരാൻ സാധ്യതയുള്ളതുമായ തസ്തികകൾ ഉൾപ്പെടുന്നു

ഭാവിയിലെ ഒഴിവുകൾക്കായി തസ്തികകൾ മുൻകൂട്ടി സൃഷ്ടിക്കരുത് എന്നും മാനവ വിഭവ ശേഷിയെ കുറിച്ച് കോഴിക്കോട് ഐഐഎം നടത്തിയ പഠനം 5 വര്ഷം മുന്നേ ആയതിനാൽ അടുത്ത 6 മാസത്തിനുള്ളിൽ പുതിയ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്നും കമ്മീഷൻ നിർദ്ദേശിച്ചു

ഒരു വർഷം വരെ ഒഴിഞ്ഞു കിടക്കുന്ന സസ്യങ്ങൾ റദ്ദാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. അതേസമയം 2010 വരെയുള്ള 1610 പേരുടെയും 2012 സർക്കാർ ഉത്തരവ് പ്രകാരം നിയമം ലഭിച്ച 1248 പേരുടെയും 2013ൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ച 288 പേരുടെയും നിയമനം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്