സ്വയംതൊഴില്‍ വായ്‌പാ പദ്ധതിയില്‍ നടന്നത് ഗുരുതരമായ ക്രമേക്കേടെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ 

single-img
20 July 2022

തിരുവനന്തപുരം: പട്ടികജാതി വനിതാ സംഘങ്ങള്‍ക്കായുള്ള സ്വയംതൊഴില്‍ വായ്‌പാ പദ്ധതിയില്‍ നടന്നത് ഗുരുതരമായ ക്രമേക്കേടെന്ന് കണ്ടെത്തല്‍

ഇതുമായി ബന്ധപ്പെട്ട്നഗരസഭയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു.ഒപ്പം വ്യവസായ വകുപ്പിന്റെ വകുപ്പുതല അന്വേഷണവും ഇതോടൊപ്പമുണ്ടാകും. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

സംശയത്തെ തുടര്‍ന്ന് തഹസീല്‍ദാര്‍ ഓഫീസിലേക്ക് തിരികെ അയച്ച 17 സര്‍ട്ടിഫിക്കറ്റുകളും വ്യാജമെന്ന് കണ്ടെത്തിയതായി മേയര്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍ പെടാത്തവര്‍ക്കും ആനുകൂല്യം നല്‍കിയിട്ടുണ്ട്. 2019-20, 2020-21 വര്‍ഷത്തെ സബ്‌സിഡി തുകയായ 1.26 കോടി രൂപ പട്ടം സര്‍വീസ് സഹകരണ ബാങ്കിലേക്കാണ് പോയത്. മുഴുവന്‍ തുകയും ഒരു ബാങ്കിലേക്ക് പോയത് സംശയത്തിനിടയാക്കി. അന്വേഷണം ആരംഭിച്ചതിനാല്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട്മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുമ്ബ് നടന്ന തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കുകയാണ്. ഇതിനൊപ്പം പുതിയ കേസും ഉള്‍പ്പെടുത്തി അന്വേഷിക്കണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചെന്നും മേയര്‍ പറഞ്ഞു.