തിരുവനന്തപുരത്തു അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

single-img
20 July 2022

തിരുവനന്തപുരത്തു അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു(45), മകൾ മിന്നു എന്ന അജേഷ(18) എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരെത്തി അളന്നുകൊടുത്ത സ്ഥലത്ത് മതിലിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് വിശദീകരിച്ചു.

റബ്ബറിന് ഉറയിടുന്ന ആസിഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അമ്മ ബിന്ദുവിനേയും മകൾ അജേഷയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ കൈയ്ക്കും മുഖത്തും വലതു കൈ തോളു മുതൽ കൈക്കുഴവരെയും ഗുരുതരമായ പൊള്ളൽ ഏറ്റിട്ടുണ്ട്.

സംഭവത്തിൽ അയൽവാസികളായ അമ്മയും മകനും അറസ്റ്റ് ചെയ്തു. മരുമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചന്ദ്രിക(50) മകൻ പ്രകാശ് (29) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.