രണ്ടാമത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ സംസ്ഥാനം

single-img
19 July 2022

കണ്ണൂര്‍: രണ്ടാമത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ സംസ്ഥാനം. രോഗം ബാധിച്ച്‌ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയ്ക്ക് കൂടുതല്‍ പേരുമായി സമ്ബര്‍ക്കമുണ്ടായോയെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കും.

ഈ മാസം പതിമൂന്നിന് ദുബായില്‍ നിന്നെത്തിയ മുപ്പത്തിയൊന്നുകാരനാണ് ഇന്നലെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മങ്കിപോക്‌സ് ബാധിതന്റെ സമ്ബര്‍ക്കപ്പട്ടികയിള്ളവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്‌സ് കേസും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം.