നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

single-img
19 July 2022

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്കും കേരള പൊലീസിനും കമ്മിഷന്‍ നോട്ടീസയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി സ്വീകരിച്ച നടപടികള്‍ മൂന്നുദിവസത്തിനുള്ളില്‍ കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സംഭവത്തില്‍ കേസെടുത്തിരുന്നു.

സമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ മൂന്ന് പേരും കോളേജ് ജീവനക്കാരായ രണ്ടു പേരുമാണ് കസ്റ്റഡിയിലുള്ളത്.