രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച

single-img
19 July 2022

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഡോളറുമായുള്ള വിനിമയ നിരക്ക് എൺപതു രൂപയിലെത്തി. രാവിലെ 79.98 രൂപയിലാണ് വിനിമയം ആരംഭിച്ചതെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ എൺപത്തിലെത്തുക ആയിരുന്നു. ഇന്ന് ഒരു ഘട്ടത്തിൽ ഡോളറിന്റെ വിനിമയ നിരക്ക് 80.03 വരെ എത്തിയിരുന്നു.

ഇന്നലെ എൺപത്തിൽ തൊട്ടെങ്കിലും നിമിഷങ്ങൾ കൊണ്ട് 79.98 ലേക്ക് തിരിച്ചെത്തുകയായിരുന്നു. 2014 മുതല്‍ ‍‍ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് താഴേക്കാണ്. 2014ല്‍ ഒരു ഡോളറിന് 63.33 രൂപ ആയിരുന്നു മൂല്യം. ഈ നിലയില്‍ നിന്നാണ് 8 വര്‍ഷത്തിനിടെ മൂല്യം 80ലെത്തിയത്.

രൂപയുടെ മൂല്യ തകർച്ച പല മേഖലകളിലും സാധാരണക്കാരെ അടക്കം ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. നാണ്യപ്പെരുപ്പ നിരക്ക് ഇതിനോടകം തന്നെ ഉയർന്നിരിക്കുകയാണ്. ഇറക്കുമതിക്ക് വലിയ തോതിൽ ചെലവ് കൂടാനും സാധ്യത ഉണ്ട്. അതുപോലെ വിദേശ യാത്ര ഉൾപ്പടെ എല്ലാത്തിനും ഇനി വില കൂടും.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഇടപെടല്‍ കാരണം രാജ്യാന്തരതലത്തില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.