നീറ്റ് പരീക്ഷാ വിവാദം: ദേഹ പരിശോധന നടത്തിയത് ബേക്കറി ജീവനക്കാരി?

single-img
19 July 2022

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് സ്വകാര്യ ഏജൻസി ചുമതലപ്പെടുത്തിയ ബേക്കറി ജീവനക്കാരിയെ എന്ന് സൂചന. പരീക്ഷക്ക് വരുന്ന കുട്ടികളുടെ ദേഹപരിശോധന നടത്താൻ സ്വകാര്യ ഏജൻസിയെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നു. ഇവർ 4 വീതം പുരുഷന്മാരെയും സ്ത്രീകളെയും ആണ് നിയോഗിച്ചത്. അതിൽ ഒരാൾ പ്രദേശത്തെ ബേക്കറി ജീവനക്കാരി ആണെന്നും ഇവരാണ് വസ്ത്രം അഴിക്കാൻ പറഞ്ഞത് എന്നുമാണ് വിവരം.

പരിശോധിച്ച ജീവനക്കാരിയുടെ വാശിക്ക് വഴങ്ങി അടിവസ്ത്രം ഉഉപേക്ഷിച്ചാണ് പല പെൺകുട്ടികളും ഹാളിൽ പ്രവേശിച്ചതെന്നും, സ്വന്തം ഭാവിയാണ് അടിവസ്ത്രമാണോ വലുത് എന്ന് ജീവനക്കാരുടെ ചോദ്യം മൂലം അപമാനിതയായ കുട്ടിക്ക് മാനസിക സമ്മർദ്ദം പോലും പരീക്ഷ നന്നായി എഴുതാനായില്ല എന്നും പരാതിയിൽ പറയുന്നു.

അതെ സമയം കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും എന്ന് പോലീസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ സ്വകാര്യതയുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി ആണ് വിവരം

ഇതിന്റെ ഭാഗമായി ഇന്നലെ രണ്ടാമതും പെൺകുട്ടിയുടെ വീട്ടിൽ എത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതി പൊലീസിന് ഇന്നലെ രാത്രിയോടെ നൽകി. ഇ മെയിൽ വഴിയാണ് രണ്ടാമത്തെ പെൺകുട്ടി പരാതി നൽകിയത്.

പരീക്ഷ നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതമായി ബന്ധപ്പെട്ടു വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. കൂടാതെ വീഴ്ച പരിശോധിക്കുമെന്നും അവർ പറയുന്നു.