നീറ്റ് പരീക്ഷ; അടിവസ്ത്രം അഴിപ്പിച്ചതിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

single-img
19 July 2022

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും എന്ന് പോലീസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ സ്വകാര്യതയുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി ആണ് വിവരം

ഇതിന്റെ ഭാഗമായി ഇന്നലെ രണ്ടാമതും പെൺകുട്ടിയുടെ വീട്ടിൽ എത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതി പൊലീസിന് ഇന്നലെ രാത്രിയോടെ നൽകി. ഇ മെയിൽ വഴിയാണ് രണ്ടാമത്തെ പെൺകുട്ടി പരാതി നൽകിയത്.

പരീക്ഷ നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതമായി ബന്ധപ്പെട്ടു വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. കൂടാതെ വീഴ്ച പരിശോധിക്കുമെന്നും അവർ പറയുന്നു.


അതേസമയം, പാർലമെന്‍റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വിദ്യാർത്ഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.