ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

single-img
19 July 2022

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനായി നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനമേറ്റുവാങ്ങിയതോടെയാണ് ആക്ടിങ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു സമര്‍പ്പിക്കും.

ഭരണകക്ഷിയുടെ പിന്തുണയോടെ റനില്‍ വിക്രമസിംഗെ (യു.എന്‍.പി), പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ജനത വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെ, എസ്‌എല്‍പിപി (ശ്രീലങ്ക പൊതുജന പെരമുന)യുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് മത്സരിക്കുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പൊലീസിനു കഴിയില്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് സേനയ്ക്കു കൂടുതല്‍ അധികാരം നല്‍കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.