സോഷ്യൽ മീഡിയയിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കുഞ്ഞില മസിലാമണിക്കെതിരെ കേസെടുത്തു

single-img
18 July 2022

പ്രശസ്ത വനിതാ സംവിധായിക കുഞ്ഞില മസിലാമണിക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരില്‍ കേസെടുത്തു. ഹൈന്ദവ ദൈവമായ ശിവനെ അപമാനിച്ചുവെന്ന് പറഞ്ഞ് നേരത്തെ ഒരിക്കൽ ഇവര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പരാതി ലഭിച്ചതിന്റെ തുടർന്നാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.

അതേസമയം, ഇപ്പോൾ കോഴിക്കോട് നടക്കുന്ന നടന്ന വനിതാ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമ ഉള്‍പ്പടുത്താതിരുന്നതിന്റെ പേരില്‍ അവര്‍ വേദിയില്‍ കയറി പ്രതിഷേധിച്ചിരുന്നു. പോലീസ് ഉടൻതന്നെ അവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നാലെ തന്നെ താന്‍ പിണറായി വിജയനും സര്‍ക്കാരിനും എതിരെ പ്രതിഷേധിച്ചത് കൊണ്ടാണ് തനിക്കെതിരെ പൊലീസ് നടപടി ഉണ്ടാകുന്നതെന്ന് കുഞ്ഞില ഇതിനെക്കുറിച്ച് പ്രതികരിക്കുകയുമുണ്ടായി.

തന്റെ സിനിമ എന്ത് കൊണ്ട് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നില്ലന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്നും ഇവര്‍ ചോദിച്ചു. മാത്രമല്ല, കെ കെ രമയെ പരസ്യമായി പിന്തുണച്ചത് കൊണ്ടാണ് തനിക്കെതിരെ സര്‍ക്കാര്‍ പ്രതികാരപൂര്‍വ്വം പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.