വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ പ്രെെവറ്റ് ബസിന് പൊലീസ് പിഴ ചുമത്തി

single-img
17 July 2022

പാലക്കാട്: വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ പ്രെെവറ്റ് ബസിന് മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസ് പിഴ ചുമത്തി.

കാല്‍നടക്കാരെ പോലും ഗൗനിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോ വെെറലായതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ച നെല്ലിപ്പുഴയില്‍ ജല നിരപ്പ് ഉയര്‍ന്ന് വെള്ളത്തിനടിയിലായ ഞെട്ടരക്കടവ്-പൊമ്ബ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്.

വെള്ളം നിറഞ്ഞൊഴുകിയ പാലത്തിലൂടെ സഞ്ചരിക്കുന്ന ബസിന്റെ പകുതിയോളം മുങ്ങിയിരുന്നു. മനഃപൂര്‍വം ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് പിഴയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബസ് പാലത്തിലൂടെ പോയതിന് പിന്നാലെ ഒരു ജീപ്പും ഇതുവഴി കടന്നുപോയി. ഈ ജീപ്പിനും പിഴ ചുമത്തിയിട്ടുണ്ട്. പാലത്തിലൂടെ വരുമ്ബോള്‍ ബസിനുള്ളില്‍ 35 യാത്രക്കാരുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബസിന് പിഴ ചുമത്തിയതിന് പുറമേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും സാദ്ധ്യതയുണ്ട്.