സർക്കാർ രേഖകളിൽ വിധവ ഇല്ല

single-img
16 July 2022

കെ കെ രമ്യ അധിക്ഷേപിക്കാൻ എംഎം മണി എംഎൽഎ ഉപയോഗിച്ച് വിധവ എന്ന വാക്ക് സർക്കാർ രേഖകളിൽ നിന്ന് ഉപേക്ഷിച്ചിട്ട് കാലങ്ങളായി. വിധവ പെൻഷൻ എന്ന ഒരു പെൻഷൻ പദ്ധതിയുടെ പേര് അതിനാൽ മാത്രമാണ് ആ പദ്ധതിയിൽ വിധവ എന്ന് ചേർക്കുന്നത്.

അതല്ലാതെ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലോ മറ്റു രേഖകളിലോ അറിയിപ്പുകളിലും വിധവ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കാറില്ല. മരിച്ചുപോയ വ്യക്തിയുടെ ഭാര്യ എന്നാണ് ഇപ്പോൾ സർക്കാർ രേഖകളിൽ വിശേഷിപ്പിക്കുന്നത്.

അതുപോലെ ഭാര്യ മരിച്ചു പോയതോ വിവാഹമോചിത ആയത് ആയ ഭർത്താവിനെ വിഭാര്യൻ എന്നും ഇപ്പോൾ സർക്കാർ രേഖകളിൽ പറയാറില്ല.

അതെ സമയം എംഎല്‍എ കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എം എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു. രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു.