ഹൈന്ദവാചാര പ്രകാരം വിവാഹിതരായ ദമ്ബതിമാര്‍ക്ക് നേരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകള്‍

single-img
16 July 2022

ലക്‌നൗ: ഹൈന്ദവാചാര പ്രകാരം വിവാഹിതരായ ദമ്ബതിമാര്‍ക്ക് നേരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകള്‍. ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലാണ് സംഭവം.

മൊമിന്‍ ഖാത്തൂര്‍ എന്ന മുസ്ലീം യുവതി സൂരജ് എന്ന ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് പ്രകോപനത്തിന് കാരണം.

രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടുകാരുടെ സമ്മതം തേടി. വിവാഹത്തിന് സമ്മതം നിഷേധിച്ച വധുവിന്റെ വീട്ടുകാര്‍ ഇരുവര്‍ക്കുമെതിരെ ഭീഷണി മുഴക്കി. സൂരജിനോട് ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മറികടന്ന് അത്രാലിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ സൂരജും ഖാത്തൂണും വിവാഹിതരാവുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പടെ കൊലവിളിയുമായി രംഗത്തെത്തിയത്. ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെതിരെയും ഇസ്ലാമിസ്റ്റുകള്‍ അസഭ്യവര്‍ഷം ചൊരിയുന്നുണ്ട്. സൂരജിനെ വിവാഹം കഴിക്കുന്നത് തന്റെ തീരുമാനമാണെന്നും ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മൊമിന്‍ ഖാത്തൂന്‍ പപറഞ്ഞതും കുടുംബത്തിന്റെ ദേഷ്യം ഇരട്ടിപ്പിച്ചു.

ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദമ്ബതികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം വിശ്വഹിന്ദു പരിഷത്തിന്റെ അസംഗഢ് ജില്ലാ ഭാരവാഹി ഗൗരവ് സിംഗ് ഏറ്റെടുത്തു. സംഭവത്തില്‍ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് നവദമ്ബതികളും യുവാവിന്റെ കുടുംബവും.