ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

single-img
16 July 2022

കൊച്ചി: ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി.

പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. തീരുമാനം വൈകു്‌നത് പെണ്‍കുട്ടിയുടെ കഠിനവേദന വര്‍ധിപ്പിക്കുമെന്ന് കോടതി വിലയിരുത്തി.

നിലവില്‍ ആറുമാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ല. പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടിയുടെ ആരോഗ്യം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നത് സംബന്ധിച്ച്‌ സജ്ജീകരണങ്ങളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.