മതാരാധന അനുവദിക്കില്ലെന്ന് ലഖ്‌നൗ ലുലു മാൾ

single-img
16 July 2022

ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിച്ച ലുലുമാളിനുള്ളില്‍ ഇനിമുതൽ മതാരാധന അനുവദിക്കില്ലെന്ന് ലുലു ഗ്രൂപ്പ്. ഇത് വ്യക്തമാക്കി കൊണ്ടുള്ള ബോർഡും മാളിനുള്ളില്‍ സ്ഥാപിച്ചു.

ലുലു മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ടാണ് മാളില്‍ ചിലര്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ അഖില ഭാരത ഹിന്ദു മഹാസഭയാണ് പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ ചില ഹിന്ദു സംഘടനകളും, ലുലു ഗ്രൂപ്പും പരാതി നൽകിയിരുന്നു.

ജൂലൈ 10 നാണ് സംസ്ഥാനത്ത് ലുലുമാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ തന്നെ ചില തീവ്ര ഹിന്ദു സംഘടനകൾ ലുലു മാലിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ലുലുമാളില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നും ജീവനക്കാരില്‍ 70 ശതമാനവും മുസ്ലീങ്ങൾ ആണെന്നും ആണ് പ്രധാന ആരോപണവുമായി ഇവർ ഇയർത്തുന്നത്.

ലുലു മാള്‍ അധികൃതര്‍ വെള്ളിയാഴ്ച ഹിന്ദു മഹാസഭാ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു സംഘടന സംഘടിപ്പിക്കാനിരുന്ന പ്രതിഷേധം തണുപ്പിക്കാനായിരുന്നു മാള്‍ മാനേജ്‌മെന്റിന്റെ നീക്കം. ഇതിന് പുറമേ മാളിനുള്ളില്‍ നിസ്‌കാരം നടത്തില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.