ലഖ്‌നൗ ലുലുമാളില്‍ സുന്ദരകാണ്ഡം ചൊല്ലാനെത്തിയ സന്ന്യാസിയെ പൊലീസ് തടഞ്ഞു

single-img
16 July 2022

വലതുപക്ഷ ഹിന്ദു സംഘടനകള്‍ മാളിനുള്ളില്‍ വെച്ച് സുന്ദര്‍രകാണ്ഡം ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സന്ന്യാസിയെ ലുലു മാളിൽ പ്രവേശിക്കുന്നതിൽ നിന്നും യു പി പൊലീസ് തടഞ്ഞു. സുന്ദരകാണ്ഡം ചൊല്ലാനാണോ വന്നിരിക്കുന്ന് എന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സസന്യാസി മറുപടി പറഞ്ഞത്. സന്ന്യാസിയെ തടയുമ്പോള്‍ ചിലര്‍ ഹിന്ദു അനുകൂല മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ലുലുമാളില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നും ജീവനക്കാരില്‍ 70 ശതമാനവും മുസ്ലീങ്ങളാണെന്നും ആരോപിച്ചു ചില തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു. ലുലു മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ടാണ് മാളില്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോയും ഇവർ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലതുപക്ഷ ഹിന്ദു സംഘടനകള്‍ മാളിനുള്ളില്‍ വെച്ച് സുന്ദര്‍രകാണ്ഡം ചൊല്ലുമെന്ന് പ്രഖ്യാപിച്ചത്.

ആരെങ്കിലും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണം, ഇവിടുത്തെ നിയമവ്യവസ്ഥ തകരാന്‍ പാടില്ല. ഞാന്‍ നിയമവ്യവസ്ഥയേയും പൊലീസിനേയും ബഹുമാനിക്കുന്നുണ്ട്.’ എന്നും സന്ന്യാസി മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് നിലവില്‍ സമാധാനാന്തരീക്ഷം ആണെന്ന് സൗത്ത് എസിഡിപി രാജേഷ് ശ്രീവാസ്ത പറഞ്ഞു.

ലുലു മാള്‍ അധികൃതര്‍ വെള്ളിയാഴ്ച ഹിന്ദു മഹാസഭാ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു സംഘടന സംഘടിപ്പിക്കാനിരുന്ന പ്രതിഷേധം തണുപ്പിക്കാനായിരുന്നു മാള്‍ മാനേജ്‌മെന്റിന്റെ നീക്കം. ഇതിന് പുറമേ മാളിനുള്ളില്‍ നിസ്‌കാരം നടത്തില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു