കനത്ത ചൂടിൽ നട്ടം തിരിഞ്ഞു യൂറോപ്പ്

single-img
16 July 2022

ലിസ്ബന്‍: സ്പെയ്ന്‍, പോര്‍ച്ചുഗീസ്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഉഷ്ണതരംഗവും കനത്ത ചൂടും. യു.കെയില്‍ കാലാവസ്ഥ വകുപ്പ് ചുവപ്പ് ജാഗ്രത അറിയിച്ചിരിക്കുകയാണ്.

ഇവിടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണതരംഗത്തില്‍ കാട്ടുതീ വര്‍ധിക്കുന്നതും വന്‍ ഭീഷണി ഉയര്‍ത്തു.

പോര്‍ച്ചുഗലില്‍ 47 ഡിഗ്രിയും സ്പെയിനില്‍ 40 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ഇരു രാജ്യങ്ങളിലുമായി 300 കടുത്ത ചൂടുമുലം മരണപ്പെട്ടതായി സ്പെയിനിലെ വാര്‍ത്ത ഏജന്‍സിയായ ഈഫ് ന്യൂസ് അറിയിച്ചു. പോര്‍ച്ചുഗലില്‍ 75,000 ഏക്കറാണ് കാട്ടുതീയില്‍ നശിച്ചത്.

തെക്കന്‍ സ്പെയ്നില്‍ 2,300 പേര്‍ കോസ്റ്റ ഡെല്‍ സോളില്‍ നിന്ന് കൂട്ട പലായനം ചെയ്തു. മിജാസ് കുന്നുകളിലെ കാട്ടുതീ കാരണമാണിത്. ഫ്രാന്‍സില്‍ ജിറോണ്‍ഡ് പ്രദേശത്ത് നിന്ന് 12,000 ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ നദിയും കനത്ത വരള്‍ച്ചയിലാണ്. ഇവിടെ പോ താഴ്വരയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ പോര്‍ച്ചുഗലില്‍ കാട്ടുതീയണക്കുവാന്‍ ജലബോംബുമായി പോയ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചിരുന്നു. സ്പെയ്ന്‍ അതിര്‍ത്തിയില്‍ വെച്ചായിരുന്നു അപകടം.