ഹോട്ടലുകളും റസ്റ്റാറൻറുകളും സ്ഥാപിച്ചിട്ടുള്ള ‘ബീഫ് ലഭിക്കും; എന്നുള്ള ബോർഡുകൾ നീക്കം ചെയ്യണം; നിർദ്ദേശം നൽകി അരുണാചൽ സബ് ഡിവിഷൻ അധികൃതർ

single-img
15 July 2022

സിആർപിസി 144-ാം വകുപ്പ് പ്രകാരം അരുണാചൽ പ്രദേശിലെ സബ് ഡിവിഷനായ നഹർലാഗൺ സബ് ഡിവിഷന്റെ ഭരണപരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബീഫ് എന്നെഴുതിയ സൈൻ ബോർഡുകൾ നീക്കം ചെയ്യാൻ എക്‌സ്‌ട്രാ അസിസ്റ്റന്റ് കമ്മീഷണർ (ഇഎസി) ഓഫീസ് ഒരു ദിവസം മുമ്പ് ഉത്തരവിറക്കി.

വ്യത്യസ്ത സമൂഹങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും സൈൻ ബോർഡുകളിൽ ‘ബീഫ്’ എന്ന വാക്ക് തുറന്ന് കാണിക്കുന്നത് സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അവർക്കിടയിൽ ശത്രുത സൃഷ്ടിക്കുമെന്നും ഇവിടുത്തെ ജില്ലാ ഭരണകൂടം ഉത്തരവിൽ പറയുന്നു.

അതുകൊണ്ടുതന്നെ സമൂഹത്തിൽ സമാധാനം നിലനിർത്തുന്നതിനും സമുദായത്തിനുള്ളിൽ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവം നിലനിറുത്തുന്നതിനുമായി, ഇഎസിയുടെ ഓഫീസ് അത്തരം ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും അത്തരം സൈൻ ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.

നിർദ്ദേശം ലംഘിച്ചാൽ 2,000 രൂപ പിഴയും ലൈസൻസ് റദ്ദാക്കലും ഉണ്ടാകും. നിലവിൽ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ഈ ഉത്തരവ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാന നിയമങ്ങൾ ബീഫ് കഴിക്കുന്നത് നിരോധിക്കുന്നില്ല.