പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

single-img
15 July 2022

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

ഭരതന്റെ ആരവമാണ് ആദ്യ ചിത്രം. ത​ക​ര, ചാ​മ​രം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ ന​ട​നാ​യ​ത്. ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ, വെ​ട്രി​വി​ഴ, ല​ക്കി​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​താ​പ് പോ​ത്ത​ൻ സം‌​വി​ധാ​നം ചെ​യ്തു.

മോഹന്‍ ലാല്‍ ചിത്രം ബറോസില്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്,ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് , മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്,ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.