ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം​ബ്രാഞ്ച്

single-img
15 July 2022

നടിയെ ആക്രമിച്ച കേസിൽ ദിലീപിനായി രംഗത്ത് വന്ന മുൻ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം​ബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണ പുരോ​ഗതി റിപ്പോട്ട് വിചാരണ കോടതിക്കു കൈമാറിയപ്പോഴാണ് ഈ ആവശ്യം ക്രൈം​ബ്രാഞ്ച് കോടതിയെ അറിയിച്ചത്.

ഇതേ ആവശ്യം ഹൈക്കോടതിക്കു മുന്നിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുണ്ട്. അതിൽ ഇന്ന് ഉച്ചയോടെ ഹൈക്കോടതി വിധി പറയും എന്നാണ് കരുതുന്നത്. കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയ സംഭവത്തെക്കുറിച്ചും, ദിലീപിന് അനുകൂലമായി മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വിവാദ പരാമർശങ്ങളെ കുറിച്ചും അന്വേഷിക്കാൻ മൂന്നു ആഴ്‌ചത്തെ സമയമാണ് ക്രൈം ബ്രാഞ്ച് ആവശ്യപെപ്പടുന്നത്. ഇത് നൽകാനാണ് സാധ്യത എന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് നാളെ വിചാരണ കോടതി പരിഗണിക്കും.