‘ഒറ്റക്കൊമ്പനി’ല്‍ സുരേഷ്‌ഗോപിയുടെ നായിക; അനുഷ്‌ക ഷെട്ടി ആദ്യമായി മലയാള സിനിമയിൽ

single-img
15 July 2022

പാലാക്കാരന്‍ അച്ചായനായി സുരേഷ്‌ഗോപി എത്തുന്ന ഒറ്റക്കൊമ്പനിൽ നായികയായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിഎന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു അങ്ങിനെ സംഭവിച്ചാൽ അനുഷ്‌കയുടെ ആദ്യ മലയാള സിനിമയായിരിക്കും ഇത്.

വളരെയധികം വിവാദങ്ങള്‍ക്കൊടുവിലാണ് ഈ സിനിമയ്ക്ക് ഇപ്പോൾ ‘ഒറ്റക്കൊമ്പന്‍’ എന്ന പേരിട്ടിരിക്കുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ മുകേഷ്, ജോജു ജോര്‍ജ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. സുരേഷ് ഗോപി അഭിനയിക്കുന്ന 250-ാം സിനിമയാണ് ഒറ്റക്കൊമ്പന്‍. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.