ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

single-img
15 July 2022

ഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി..

ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നു പൊലീസ് അറിയിച്ചു.

പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂണ്‍ 6 വൈകുന്നേരം സുഹൃത്തിന്റെ വീട്ടില്‍നിന്നു മടങ്ങുമ്ബോഴായിരുന്നു വസന്ത് വിഹാര്‍ മാര്‍ക്കറ്റില്‍ വച്ച്‌ പ്രതികളെ കണ്ടുമുട്ടിയതെന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ട്. മദ്യം കുടിപ്പിച്ച ശേഷം തന്നെ നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. മൂന്നാമത്തെയാള്‍ വഴിമധ്യേയാണ് കാറില്‍ കയറിയത്.

ജൂലെ 6 രാത്രി 8.30ന് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയെന്നും ജൂലൈ ഏഴ് രാവിലെ തിരികെ കൊണ്ടുപോയി വിട്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 8 ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. വൈകാതെ തന്നെ പ്രതികള്‍ പിടിയിലായെന്നും ഡിസിപി മനോജ്. സി പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.