ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെച്ചു; സിംഗപ്പൂരിൽ നിന്നും രാജി അയച്ചത് ഇ-മെയിൽ വഴി

single-img
14 July 2022

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ സിംഗപ്പൂരിൽ എത്തിയതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച തന്റെ രാജി ഇ-മെയിൽ വഴി അയച്ചതായി പാർലമെന്ററി സ്പീക്കറുടെ വക്താവ് പറഞ്ഞു. ഈ ലെറ്റർ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് മുമ്പ് നിയമപരമായ പ്രത്യാഘാതങ്ങൾ പരിഗണിക്കുന്നതിനായി രാജിക്കത്ത് രാജ്യത്തിന്റെ അറ്റോർണി ജനറലിന് കൈമാറുകയാണെന്ന് സ്പീക്കർ പറഞ്ഞു.

ഈ ബുധനാഴ്ചയോടെ സ്ഥാനമൊഴിയുമെന്ന് ഗോതബയ രാജപക്‌സെ നേരത്തെ പറഞ്ഞിരുന്നെങ്കിലും അത് ചെയ്തില്ല. കഴിഞ്ഞ ദിവസം സൗദി എയർലൈൻസിന്റെ വിമാനത്തിൽ മാലിദ്വീപിൽ നിന്ന് അദ്ദേഹം സിംഗപ്പൂരിലെത്തി. ഭാര്യയോടും രണ്ട് ജീവനക്കാരോടും ഒപ്പം മാലിദ്വീപിലെ മാലിയിലേക്ക് പലായനം ചെയ്ത
അദ്ദേഹം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു, ഇത് പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിപ്പിച്ചു.

ഇതിനെ തുടർന്ന് പ്രസിഡൻഷ്യൽ കൊട്ടാരം, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രിയുടെ വീട്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ എന്നിവ ഇതുവരെ പ്രതിഷേധക്കാർ കൈയടക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ സർക്കാരിന്റെ ഇതുവരെയുള്ള നടപടികളെ “ആകെ അരാജകത്വം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.