കേരളത്തിൽ കുരങ്ങ് വസൂരി എന്ന് സംശയം; ഒരാൾ നിരീക്ഷണത്തിൽ

single-img
14 July 2022

കേരളത്തിൽ കുരങ്ങ് വസൂരി എന്ന് സംശയത്തെ തുടർന്ന് ഒരാളെ നിരീക്ഷണത്തിലാക്കി. UAE യിൽ നിന്നും എത്തിയ ആളിനാണ് കുരങ്ങു വസൂരിക്ക് സമാനമായത് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ സ്രവം വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ച്ചിട്ടുണ്ട്. ഇതിന്റെ റിസൾട്ട് വന്നാൽ മാത്രമേ കുരങ്ങു വസൂരി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടുകൂടി ഫലം ലഭ്യമാകു എന്നും മന്ത്രി പറഞ്ഞു.

കടുത്ത പനിയും ശരീരത്തിൽ വസൂരിക്ക് സമാനമായ പൊള്ളലുകളും ഉണ്ടാകുന്നതാണ് കുരങ്ങ് വസൂരിയുടെ ലക്ഷണം. വായുവിലൂടെ പകരുന്ന ഈ അസുഖം മാസ്ക് വച്ചാൽ ഫലപ്രദമായി തടയാൻ സാധിക്കും. എന്നാൽ ശരീരത്തിൽ നിന്നുള്ള സ്രവം ഏതെങ്കിലും രീതിയിൽ മറ്റൊരു മനുഷ്യനിലേക്ക് പടർന്നാൽ അതുവഴി രോഗം പടരാനുള്ള സാധ്യതയുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വരുന്ന അസുഖമാണ് ഇത് എങ്കിലും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും ഈ അസുഖം പടരും.

ഏത് ജില്ലയിൽ നിന്നുള്ള വ്യക്തിക്കാണ് ഈ അസുഖം ബാധിച്ചത് എന്നുള്ള കാര്യം ഇതുവരെയും ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. പരിശോധന ഫലം ലഭിച്ചതിനു ശേഷം രോഗം സ്ഥിരീകരിച്ചാൽ മാത്രമേ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കു എന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞത്