കേന്ദ്ര ടെലികോം മന്ത്രാലയ ലൈസന്‍സ് ലഭിച്ചു; ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവര്‍ത്തിക്കാം

single-img
14 July 2022

കേരളാ സർക്കാർ നടപ്പാക്കുന്ന ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിനെ ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്ര ടെലകോം മന്ത്രാലയം അംഗീകാരം നൽകി . പദ്ധതിക്ക് ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഇന്ന് ഉത്തരവിറക്കി.

ഇതോടുകൂടി സ്വന്തമായി ഐഎസ്പി ലൈസന്‍സും ഇന്റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നിലവിൽ ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്.

ഇതിലൂടെ സംസ്ഥാനത്തെ സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്കാന്‍ കെ-ഫോണിന് ഇനി മുതല്‍ സാധ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്.