അനിശ്ചിതത്വത്തിനൊടുവിൽ ഗോട്ടബായ സിങ്കപ്പൂർ എത്തി

single-img
14 July 2022

കഴിഞ്ഞദിവസം ശ്രീലങ്ക വിട്ട പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ മാലദ്വീപില്‍ അഭയം തേടിയിരുന്നു.

എന്നാല്‍ പ്രതിക്ഷേധങ്ങളെ ഭയന്ന് അദ്ദേഹം സിങ്കപ്പൂരിലേക്ക് കടന്നുവെന്നാണ് വാര്‍ത്ത
ഒരു പകല്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഗോട്ടബായ സിങ്കപ്പൂരില്‍ എത്തിയത്.

ശനിയാഴ്ച കലാപത്തിനു മുന്നോടിയായി ഹെലിക്കോപ്ടറില്‍ വടക്കന്‍ ലങ്കയിലെ
കിളിനോച്ചിയിലേക്കും ഇവിടെനിന്നും വിമാനത്താവളത്തിലേക്കും എത്തിയിരുന്നെങ്കിലും അകത്ത് കടക്കുവാന്‍ സാധിച്ചിരുന്നില്ല.
സഹോദരനെ ഇതിനിടയില്‍ വിമാനത്താവളത്തില്‍ നിന്നും മടക്കി അയച്ചതോടെ വിമാനം വഴിയുള്ള യാത്ര ഗോട്ടബായ ഉപേക്ഷിക്കുകയായിരുന്നു.
പുതിയ സര്‍ക്കാര്‍ വന്നാല്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന ഗോട്ടബയ അമേരിക്കന്‍ വീസയ്ക്കാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ വീസ നല്‍കാന്‍ യുഎസ് തയാറായില്ല.

രാജിവെച്ചാല്‍ ഔദ്യോഗിക പരിരക്ഷ
ലഭിക്കില്ലെന്നതിനാല്‍ സ്പീക്കര്‍ക്കുള്ള രാജിക്കത്ത് പോക്കറ്റിലിട്ടാണ് അദ്ദേഹം പോയത്.
തുടര്‍ന്നാണ് അയല്‍രാജ്യമായ മാലദ്വീപിലേക്ക് പറന്നത്. അഭയം കൊടുത്തതിനെതിരെ മാലദ്വീപിലെ മുഖ്യപ്രതിപക്ഷമായ പ്രോഗ്രസീവ് പാര്‍ട്ടി പ്രക്ഷോഭവുമായി രംഗത്തെത്തി.
ഗോട്ടബയയെ സ്വീകരിക്കുക വഴി അയല്‍രാജ്യത്തെ സഹോദരങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തുടര്‍ന്നാണ് ഗോട്ടബയ സിംഗപ്പൂരിലേക്കു നീങ്ങാന്‍ തീരുമാനിച്ചത്.

ഗോട്ടബയ രക്ഷപ്പെട്ടെങ്കിലും സഹോദരന്‍മാരായ മഹിന്ദ രാജപക്സെയും ബേസിലും ഇപ്പോഴും ശ്രീലങ്കയില്‍ തന്നെയുണ്ട്.
പുതിയ സര്‍ക്കാര്‍ വന്നാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയമാണ് ഗോട്ടബയയെ നാടുവിടാന്‍ പ്രേരിപ്പിച്ചത്.