ദ്രൗപതി മുര്‍മ്മുപ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും തിന്മ നിറഞ്ഞ തത്വശാസ്ത്രത്തെ; ആദിവാസി പ്രതിനിധിയായി കാണാൻ കഴിയില്ല: അജോയ്കുമാര്‍

single-img
13 July 2022

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുര്‍മ്മു പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ ഏറ്റവും തിന്മ നിറഞ്ഞ തത്വശാസ്ത്രത്തെയാണെന്ന് മുൻ കോൺ​ഗ്രസ് എംപി അജോയ്കുമാര്‍. ബിജെപി നിർത്തുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മ്മുവിനെ ആദിവാസികളുടെ പ്രതിനിധിയായി കാണാന്‍ കഴിയില്ലെന്നും അദ്ദേ​ഹം പറഞ്ഞു.

ഇന്ത്യയിലെ താഴ്ന്ന ജാതിവിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതം ഇപ്പോൾ ദുസ്സഹമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അജോയ്കുമാര്‍ ദ്രൗപതി മുര്‍മ്മുവിനെതിരെ ഇത്തരത്തിൽ പരാമര്‍ശം നടത്തിയത്.

പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹ നല്ല സ്ഥാനാർത്ഥിയാണ്. അതേസമയം, മുര്‍മ്മു വളരെ മാന്യതയുള്ള വ്യക്തിത്വമാണെങ്കിലും അവർ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും തിന്മ നിറഞ്ഞ തത്വശാസ്ത്രത്തെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.