കേന്ദ്ര മന്ത്രിമാർ വരുന്നത് രാഷ്ട്രിയ പ്രവർത്തനം നടത്താൻ: വിഡി സതീശന്‍

single-img
13 July 2022

വിദേശകാര്യമന്ത്രി എസ്.ജയശങ്കരിന്‍റെ കേരള സന്ദർശനത്തെ വിമർശിച്ച പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര മന്ത്രിമാർ വരുന്നത് രാഷ്ട്രിയ പ്രവർത്തനം നടത്താനാണ്, അതിനെ വിമർശിച്ചിട്ട് കാര്യം എന്നാണു വി ഡി സതീശൻ പറഞ്ഞത്.

ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാൽ വിമർശിക്കണം.യുഎഇ കോൺസുലേറ്റ് ജനറൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് ജയശങ്കർ പറഞ്ഞതു കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ വിമർശനം.സാധാരണ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോലും വിമർശിക്കാറില്ല എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

രാവിലെ പിണറായി വിജയന് പിന്നാലെ കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്ത് വന്നിരുന്നു. റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ഇവിടുങ്ങളിൽ ഒരുപാട് കുഴികളുണ്ട്. കേരളത്തിൽ ജനിച്ച് ഇവിടെ കളിച്ചു വളർന്ന്, മറ്റൊരു സംസ്ഥാനത്ത് നിന്നും രാജ്യസഭാംഗമായി ഇപ്പോൾ കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം ഒട്ടുമിക്ക ദിവസങ്ങളിലും വാർത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളെക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട് എന്നായിരുന്നു റിയാസ് നിയമസഭയിൽ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര മന്ത്രിമാരെ സംരക്ഷിച്ചു രംഗത്ത് വന്നത്.