വിവാഹ കാര്യത്തിലും തീരുമാനം ഉണ്ടാക്കണം; ബിനോയ് കോടിയേരിയുടെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും

single-img
13 July 2022

ബലാൽസംഗം കേസ് ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ബീഹാർ സ്വദേശിനെയും ബിനോയിക്കൊടിയേരിയും സമർപ്പിച്ച അപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 29ന് ഒത്തുതീർപ്പ് അപേക്ഷ പരിഗണിച്ചപ്പോൾ ബിനോയിയും യുവതിയും തമ്മിലുള്ള വിവാഹ വിഷയത്തിൽ അഭിഭാഷകർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.

ഇരുവരും കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുത്തപോലെ വിവാഹ കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. കുട്ടിയുടെ ഭാവി ഓർത്താണ് കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചതെന്ന് ബിനോയിയും യുവതിയും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്

മാർച്ച് 21ന് തയ്യാറാക്കിയ അപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകർ ഒപ്പിട്ടിട്ടുണ്ട്. ഇതിലെ പത്താമത്തെ നിബന്ധനയാണ് കുട്ടിയുടെ ഭാവിക്കും സുരക്ഷിതത്വത്തിനും ആയി 80 ലക്ഷം രൂപ നൽകുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇതായിരുന്നു ഒത്തു തീർപ്പു വ്യവസ്ഥ.

2019 ജൂണിലാണ് ബിനോയ്ക്കെതിരെ ആരോപണമായി മുംബൈ പോലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ച എന്നും ആ ബന്ധത്തിൽ മകനുണ്ടായിരുന്നു ആണ് ആരോപണം.

ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിനോയ് ആണ് ബോംബെ ഹൈക്കോടതി സമീപിച്ചത്. റദ്ദാക്കാനുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പരിശോധന ഫലം മുദ്രവച്ച കവറിൽ ബോംബെ ഹൈക്കോടതിയിൽ പോലീസ് സമർപ്പിച്ചിട്ടുണ്ട്. അത് തുറക്കണം എന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതി സമീപിച്ചതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ബിനോയ് മുന്നോട്ടുവന്നത്