വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്

single-img
13 July 2022

തിരുവനന്തപുരം : വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്.

2021 – 2036 കാലഘട്ടത്തില്‍ സംസ്ഥാനത്തെ യുവജനങ്ങളുടെ എണ്ണത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നു ശതമാനം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

16.5 ശതമാനം വയോജനങ്ങളും 22.1 ശതമാനം യുവജനങ്ങളുമാണ് നേരത്തെ കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2036 ആകുമ്ബോള്‍ സ്ഥിതി ഇതായിരിക്കില്ല. ആ കാലയളവില്‍ 22.8 ശതമാനം വയോജനങ്ങളും 19.2 ശതമാനങ്ങളുമായി മാറിയേക്കും എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയത്തില്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ജനങ്ങള്‍ക്ക് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങളും ആരോഗ്യ സംരക്ഷണ പരിപാടികളും സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2021 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ ജനസംഖ്യയില്‍ 22.1 ശതമാനം ആളുകള്‍ യുവജനങ്ങളാണ്. എന്നാല്‍ , പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞ 2031 – ല്‍ ഈ ശതമാന കണക്ക് 20 ശതമാനത്തിലേക്ക് എത്തിയേക്കും. എന്നാല്‍ , 2031 – ല്‍ നിന്നും അഞ്ചു വര്‍ഷങ്ങള്‍ കൂടി കടന്ന് 2036 എത്തുമ്ബോള്‍ 19.2 ശതമാനമായി കേരളത്തിലെ യുവജനങ്ങളുടെ എണ്ണം മാറും.

അതേസമയം, ഈ റിപ്പോര്‍ട്ടുകള്‍ കേരളം എന്ന ഒരൊറ്റ സംസ്ഥാനത്തെ മാത്രമല്ല ബാധിക്കുന്നത് . തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും ഹിമാചല്‍ പ്രദേശിലും സ്ഥിതി ഇതു തന്നെയാണ് . യുവജനങ്ങളുടെ എണ്ണം പ്രതീക്ഷിക്കാത്ത രീതിയില്‍ കുറയുകയും വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

അതേസമയം , യുവജന സംഖ്യ 1991 കാലഘട്ടത്തില്‍ 222.7 ദശലക്ഷത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍, 2011 – ല്‍ ഈ കണക്ക് 333.4 ദശലക്ഷമായി മാറിയിരുന്നു. 371.4 ദശലക്ഷം ആയിരുന്നു 2021 – ല്‍ യുവജന സംഖ്യ. 2036 – ല്‍ 345.5 ദശലക്ഷമായി കുറയും എന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ , കഴിഞ്ഞ 2021 വരെ യുവാക്കളുടെ എണ്ണം ബിഹാറിലും ഉത്തര്‍ പ്രദേശിലും ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിന് പിന്നാലെ, ഈ കണക്കില്‍ വ്യത്യാസം ഉണ്ടായി. കുറഴി വന്നതായാണ് കാണിക്കുന്നത് . ഇന്ത്യയില്‍ 2021 – ല്‍ 15 മുതല്‍ 29 വയസിനിടയിലുള്ളവര്‍ 27.2 ശതമാനമായിന്നു . ഇത് 2036 – ല്‍ 22.7 ശതമാനമായി കുറയും. അതേസമയം, ബിഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയുടെ യുവജനങ്ങളില്‍ 52 ശതമാനവും ഉള്ളത്.