കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ഇനി വിക്രത്തിനു സ്വന്തം

single-img
12 July 2022

കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം.

തിയേറ്ററുകളെ ഇളക്കി മറിച്ച്‌ വലിയ വിജയമാണ് ചിത്രം നേടിയത്. അടുത്തിടെ ഒടിടിയിലും ചിത്രം റിലീസായിരുന്നു. ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡും സിനിമ സ്വന്തമാക്കിയിരുന്നു. നാല്‍പത് കോടിയ്ക്കടുത്ത് രൂപയാണ് വിക്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. റിലീസ് ചെയ്ത് 38 ദിവസം പിന്നിടുമ്ബോളാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്. കേരള ബോക്സ് ഓഫീസില്‍ നിന്നും വിക്രം ഇതുവരെ 39.60 കോടിയാണ് നേടിയിരിക്കുന്നത്. തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി 30.95 കോടിയുടെ വരുമാനം ചിത്രം സ്വന്തമാക്കി. 181.30 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി വാരിക്കൂട്ടിയത്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 13.60 കോടിയാണ് സിനിമയുടെ കളക്ഷന്‍. ആഗോളതലത്തില്‍ 412.25 കോടിയാണ് ചിത്രം നേടിയത്.

മലയാളി സാന്നിധ്യമായി ചെമ്ബന്‍ വിനോദ്, കാളിദാസ്, നരേന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ നടന്‍ സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.