വേഗത്തില്‍ വളരുന്ന രാജ്യങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി നരേന്ദ്രമോദിയെ  പരിഹസിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി

single-img
12 July 2022

ന്യൂഡല്‍ഹി: വേഗത്തില്‍ വളരുന്ന രാജ്യങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി.

193 രാജ്യങ്ങളുടെ പട്ടികയില്‍ 164ാം സ്ഥാനത്താണ് ഇന്ത്യയെന്ന് അവകാശപ്പെടുന്ന ചിത്രം പങ്കുവെച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

‘ലോകത്തിലെ വേഗത്തില്‍ വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 164ാം സ്ഥാനത്താണ് ഇന്ത്യ, 193 രാജ്യങ്ങളാണ് പട്ടികയില്‍. 2011ല്‍ മൂന്നാമത്തെ വലിയ സാമ്ബത്തിക രാജ്യം എന്നതില്‍ നിന്ന് 2021ല്‍ 164ാം സ്ഥാനത്തെത്തിയിരിക്കുന്നു’, സുബ്രഹ്മണ്യന്‍ സ്വാമി പങ്കുവെച്ച ചിത്രത്തില്‍ അവകാശപ്പെടുന്നു.

അതേസമയം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച ചിത്രത്തിലുള്ളത് ശരിയായ വിവരങ്ങളല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. 2011ലെ ലോകബാങ്കിന്റെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാമായിരുന്നു. 2021ലെ ഐഎംഎഫ് പട്ടികയിലാണ് ഇന്ത്യക്ക് 164ാം സ്ഥാനം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഫാക്‌ട്‌ചെക്കിങ്ങ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ലെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് വാങ്ങല്‍ ശേഷിയിലെ തുല്യത അടിസ്ഥാനമാക്കിയാണ്, എന്നാല്‍ 2021ലെ പട്ടിക ജിഡിപി അടിസ്ഥാനമാക്കിയുള്ളതാണ്. ജിഡിപി അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു.