ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവിന്റെയും വിവാഹം സെപ്റ്റംബർ നാലിന്

single-img
12 July 2022

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെയും വിവാഹം സെപ്റ്റംബർ നാലിന്.

തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും ആണ് വിവാഹിതരാകുന്നത്. ഇവരുടെ വിവാഹ നിശ്ചയം ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്.

ഫെബ്രുവരി മാസമാണ് ആര്യയും സച്ചിന്‍ ദേവും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സംഘടന പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്.