ജനങ്ങളെയും അവരുടെ താൽപര്യവും അടുത്തറിയണം; മുഖ്യമന്ത്രിക്ക് മറുപടിയുമായി എസ് ജയശങ്കർ

single-img
12 July 2022

നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് താൻ തിരുവനന്തപുരത്തെത്തിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജനങ്ങളെയും അവരുടെ താൽപര്യവും അടുത്തറിയണം. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ വിലയിരുത്തേണ്ടത് കേന്ദ്ര മന്ത്രിമാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ മനസ്സിലാക്കാനാണ് ഓരോ സ്ഥലങ്ങളും സന്ദർശിക്കുന്നത്. ഇതുപോലെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയം കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് വികസനമെന്ന് പറയാനാണ് ഇഷ്ടം. എന്നാൽ മറ്റു ചിലർക്ക് അത് രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ഇത്രയധികം തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവർക്കും മനസ്സിലാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനറെ പരാമർശം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.