നയൻ‌താര നായികയാകുന്ന 75ആം സിനിമ പ്രഖ്യാപിച്ചു; നിർമ്മാണം സീ സ്റ്റുഡിയോസ്

single-img
12 July 2022

നയൻ‌താര നായികയാകുന്ന പുതിയ തമിഴ് സിനിമ പ്രഖ്യാപിച്ചു. നടിയുടെ 75-ാമത്തെ സിനിമയായി എത്തുന്ന സിനിമ നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്. ഇവരുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്.

പ്രശസ്ത സംവിധായകൻ ശങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധനം ചെയ്യുന്നത്. ജയ്, സത്യരാജ് എന്നിവരാണ് നയന് പുറമെ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ‘ജവാൻ’ എന്ന സിനിമയിലാണ് നയൻ‌താര അഭിനയിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന ഈ ബോളിവുഡ് ചിത്രം അടുത്ത വർഷം ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.