കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നു?

single-img
12 July 2022

ആനന്ദ് ശര്‍മ്മക്കും ഗുലാം നബി ആസാദിനും പിന്നാലെ കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ നടപ്പാക്കിയ അ​ഗ്നി​പ​ഥി​നെ​തി​രാ​യ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന് പ്ര​തി​പ​ക്ഷം ന​ൽ​കു​ന്ന ക​ത്തി​ൽ ഒപ്പിടാൻ മ​നീ​ഷ് തി​വാ​രി വിസമ്മതിച്ചു.

കോ​ണ്‍​ഗ്ര​സി​ലെ ശ​ക്തി​കാ​ന്ത് ഗോ​ഹി​ൽ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ലെ സു​ദീ​പ് ബ​ന്ദോ​പാ​ധ്യാ​യ, സൗ​ഗ​ത റോ​യ്, എ​ൻ​സി​പി​യി​ലെ സു​പ്രി​യ സു​ലേ, രാ​ഷ്‌​ട്രീ​യ ജ​ന​താ ദ​ളി​ലെ എ.​ഡി. സിം​ഗ് എ​ന്നി​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പു വ​ച്ച​ത്.

പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തി​ങ്ക​ളാ​ഴ്ച അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷ എം പി മാർ രാ​ജ്നാ​ഥ് സിംഗിനു കത്തെഴുതിയത്.

ആനന്ദ് ശർമ്മയും മുതിർന്ന നേതാവായ ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെ ആണ് മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നതായി വാർത്തകൾ പുറത്തു വരുന്നത്. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ മത്സരിക്കാനാണ് ഗുലാം നബി ആസാദിന്റെ ശ്രമം എന്നാണു റിപ്പോർട്ട്. അതുപോലെ ഹിമാചൽ പ്രദേശ് ഇലക്ഷന് മുന്നോടിയായി ബിജെപിയിൽ ചേരാനാണ് ആനന്ദ് ശർമ്മ ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.