ഓണം ബമ്പർ ഇനിമുതൽ ഇരുപത്തഞ്ച് കോടി രൂപ

single-img
12 July 2022

ഓണം ബമ്പറിന്റെ സമ്മാനത്തുക ഇരുപത്തഞ്ച് കോടി രൂപയാക്കാനുള്ള ലോട്ടറി വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമാണിത്. 500 രൂപയായിരിക്കും ടിക്കറ്റ് വില. ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്.

രണ്ടാം സമ്മാനം അഞ്ചു കോടി രൂപ; മൂന്നാം സമ്മാനമായി 10 പേർക്ക് ഒരു കോടി രൂപവീതം എന്നിങ്ങനെയും ആയിരിക്കും. കഴിഞ്ഞ മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.

തിങ്കളാഴ്ച മുതൽ വിൽപ്പന ആരംഭിക്കും. 90 ലക്ഷം വരെ ടിക്കറ്റ് അച്ചടിക്കാനുള്ള സംവിധാനമുണ്ട്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കും.

വൻതുക സമ്മാനമായി ലഭിക്കുന്നതിനാൽ ഭാഗ്യക്കുറിയുടെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഉയർന്ന ടിക്കറ്റ് വില വില്പനയെ ബാധിച്ചേക്കുമെന്ന ആശങ്ക ഏജന്റുമാർക്കുണ്ട്.