ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്ബോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ പുതിയ കാർ വാങ്ങിയ സന്തോഷം പങ്കു വെച്ചു ജോർജ് ആയി എത്തിയ അനു കെ അനിയന്‍

single-img
12 July 2022

സീരിസുകള്‍ പലതും വന്നുപൊയെങ്കിലും അനു മലയാളികള്‍ക്ക് ഇന്നും ജോര്‍ജാണ്. സീരിസും സിനിമയിലുമെല്ലാം തകര്‍ത്ത് അഭിനയിക്കുന്ന അനു പുതിയ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്.

‘ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്ബോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ എന്ന കുറിപ്പോടെ പുതിയ കാര്‍ വാങ്ങിയ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാര്‍.

സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്‌ പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനു കൂട്ട്.

1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുക 81 ബി എച്ച്‌ പി കരുത്തും 115 എന്‍ എം ടോര്‍ക്കുമാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 113 ബി എച്ച്‌ പി വരെ കരുത്തും 250 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക.

ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗീയര്‍ബോക്സാണ് ഈ എന്‍ജിനൊപ്പമുള്ള ട്രാന്‍സ്മിഷന്‍.‌ ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില