മമ്മൂക്ക സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ കാരണം ഞാൻ: ദീപ്തി സതി

single-img
12 July 2022

മമ്മൂട്ടിയും ദീപ്തി സതിയും ജോഡികളായി എത്തിയ മലയാളം ചിത്രമായിരുന്നു പുള്ളിക്കാരൻ സ്റ്റാറാ. ഈ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ ചില അനുഭവങ്ങൾ പറഞ്ഞിരിക്കുകയാണ് ദീപ്തിയിപ്പോൾ.

സിനിമാ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ്തി.ദീപ്തിയുടെ വാക്കുകൾ ഇങ്ങിനെ: ‘മമ്മൂക്കയെ ഞാൻ ആദ്യമായി കണ്ടപ്പോൾ ഭയങ്കര പേടിയുണ്ടായിരുന്നു. എങ്ങനെയാണ് അദ്ദേഹത്തോട് സംസാരിക്കേണ്ടത്, മമ്മൂക്ക സ്ട്രിക്റ്റ് ആണോ എന്നൊക്കെ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ മമ്മൂക്ക വളരെ ചിൽ ആണ്.

അദ്ദേഹവുമായി സംസാരിക്കുമ്പോൾ നമ്മുടെയൊക്കെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയം ഞാൻ സ്‌നാപ്ചാറ്റ് ഉപയോഗിക്കുമായിരുന്നു. ചിലപ്പോൾ ഞാൻ അദ്ദേഹത്തിന് ഫിൽറ്റർ ഒക്കെ ഇട്ട് കാണിച്ചുകൊടുക്കും.


അവിടെ മമ്മൂക്കയും ദിലീഷ് പോത്തൻ സാറും ഇന്നസെന്റ് അങ്കിളും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് കൂടുതൽ കോമ്പിനേഷൻ അവരുടെ കൂടെയായിരുന്നു. ഈ സമയം ഞാനാണ് മമ്മൂക്കക്ക് സ്നാപ്ചാറ്റ് പരിചയപ്പെടുത്തി കൊടുക്കുന്നത്. അപ്പോൾ മമ്മൂക്ക സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്തു, അതിന്റെ കാരണം ഞാൻ ആയിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം ഏത് ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ല,’ – ദീപ്തി പറഞ്ഞു.